ജംഷഡ്പുർ: ഈശോസഭ ജംഷഡ്പുർ പ്രോവിൻസിന്റെ പ്രൊവിൻഷ്യലായി ഫാ. സണ്ണി ജേക്കബ് എസ്ജെ നിയമിതനായി. ഈശോസഭ സുപ്പീരിയർ ജനറൽ ഫാ. അർതൊറോ സോസയാണ് നിയമനം നടത്തിയത്.
കണ്ണൂർ ചെമ്പന്തൊട്ടി പരേതരായ കുന്നത്ത് ചാക്കോ-ക്ലാരമ്മ ദമ്പതിമാരുടെ മകനാണ്.
ദഷിണേഷ്യയിലെ ഏറ്റവും വലിയ ഈശോസഭാ പ്രോവിൻസാണ് ജംഷഡ്പുർ. പ്രശസ്തമായ നിരവധി വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളും മറ്റു സാമൂഹ്യസേവന കേന്ദ്രങ്ങളും ദേവാലയങ്ങളും പ്രോവിൻസിനു കീഴിലുണ്ട്.
ഈശോസഭയുടെ കീഴിലുള്ള പ്രശസ്തമായ സ്കൂളുകളിൽ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. സണ്ണി ജേക്കബ് റോം കേന്ദമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ജസ്യൂട്ട് എഡ്യുക്കേഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.